• Fri. Sep 19th, 2025

24×7 Live News

Apdin News

ഒരു ഭാഗത്ത് തലോടലുമായി ട്രംപ്, മോദി അടുത്തയാളെന്ന്…പക്ഷെ ഇറാനിലെ ഇന്ത്യന്‍ തുറമുഖമായ ചാബഹാറിന്റെ ഇളവുകള്‍ പിന്‍വലിച്ചു

Byadmin

Sep 19, 2025



ന്യൂദല്‍ഹി: ഒരു ഭാഗത്ത് മോദിയെ തലോടുന്ന പ്രസ്താവനകള്‍ ഇറക്കുമ്പോഴും മറുവശത്ത് ഇന്ത്യയ്‌ക്ക് പ്രതികൂലമായ നീക്കം നടത്തുകയാണ് അമേരിക്ക. ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപ് യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദിയെ പുകഴ്‌ത്തി സംസാരിച്ചിരുന്നു. മോദി അടുത്തയാളാണെന്നും സുഹൃത്താണെന്നുമുള്ള പതിവ് പല്ലവികളാണ് ട്രംപ് ആവര്‍ത്തിച്ചത്.

പക്ഷെ ഇന്ത്യയ്‌ക്ക് ഇരുട്ടടി നല്‍കുന്ന ഒരു തീരുമാനമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഇന്ന് പുറത്ത് വന്നത്. ഇറാനില്‍ ഇന്ത്യ സാമ്പത്തിക സഹായം നല്‍കി പണിത ഛാബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക.

ഇറാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് അമേരിക്ക അവകാശപ്പെടുന്നതെങ്കിലും അതിന്റെ ഇരുട്ടടി കിട്ടുക ഇന്ത്യയ്‌ക്കാണ്. ഇതോടെ ഈ തുറമുഖത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തുന്ന പ്രത്യേക പിഴ ബാധകമാകും. ഷാഹിദ് ബഹേഷ്ടി എന്ന ടെര്‍മിനല്‍ 2018 മുതല്‍ ഇന്ത്യയാണ് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ തുറമുഖത്തിന്റെ ശേഷി 10000ല്‍ നിന്നും 50000 ടിഇയു ആയി ഉയര്‍ത്താനായിരുന്നു ഇന്ത്യയുടെ നീക്കം. മാത്രമല്ല, ഇറാന്റെ റെയില്‍ ശൃംഖലയുമായി 2026ല്‍ ഈ തുറമുഖത്തെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. അതെല്ലാം പാളുകയാണ്.

By admin