• Tue. Dec 16th, 2025

24×7 Live News

Apdin News

ഒരു മാസത്തിനുള്ളളില്‍ മൂന്നാം ലോകമഹായുദ്ധമെന്ന് വിദഗ്ധര്‍; യുദ്ധം യൂറോപ്പും റഷ്യയും തമ്മില്‍

Byadmin

Dec 16, 2025



വാഷിംഗ്ടണ്‍: ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍, അതല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് വിദഗ്ധരുടെ പ്രവചനം. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാനക്കരാര്‍ ഉണ്ടാകില്ലെന്നും ഇത് പിന്നീട് യൂറോപ്യന്‍രാജ്യങ്ങളും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്നുമാണ് പറയപ്പെടുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാനമുണ്ടാക്കാന്‍ ട്രംപിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും സമാധാനക്കരാറിലെ പല വ്യവസ്ഥകളോടും പുടിനോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ യോജിപ്പില്ല.

അതിര്‍ത്തി രാജ്യങ്ങളായ ഉക്രൈനെയും ജോര്‍ജ്ജിയെയും നേറ്റോ അംഗങ്ങളാക്കാന്‍ സമ്മതിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. എന്നാല്‍ ഇവയ്‌ക്ക് നേറ്റോ അംഗത്വം നല്‍കുമെന്ന് നേറ്റോ പ്രസിഡന്‍റ് മാര്‍ക്ക് റുട്ടോ ആണയിടുന്നു. അതുപോലെ ഉക്രൈനില്‍ നിന്നും പിടിച്ചെടുത്ത ഡോണ്‍ബാസ്, ഖാര്‍കീവ്, ഖെര്‍സോണ്‍, ലുഹാന്‍സ്ക് തുടങ്ങിയ പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ റഷ്യ തയ്യാറല്ല. 2014ല്‍ റഷ്യ ഉക്രൈന്റെ ക്രിമിയ പ്രദേശവും പിടിച്ചെടുത്തിരുന്നു. ഇതാണ് ഭാവിയില്‍ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മില്‍ യുദ്ധത്തിലേക്ക് നീങ്ങാന്‍ കാരണമാവുക. ഈ യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും പരോക്ഷമായി അമേരിക്ക റഷ്യയ്‌ക്കെതിരെ നിലകൊള്ളുകയും ചെയ്യും.

ഉക്രൈനെക്കൊണ്ട് റഷ്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ് , ജര്‍മ്മനി, യുകെ, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെല്ലാം വലിയ തോതില്‍ ഉക്രൈന് ആയുധങ്ങളും പണവും നല്‍കിവരികയാണ്. ഉക്രൈനെ മുന്നില്‍ നിര്‍ത്തി റഷ്യയെ ഇല്ലാതാക്കുക എന്നതാണ് യൂറോപ്പിന്റെ ഗൂഢപദ്ധതി. കഴിഞ്ഞ നാല് വര്‍ഷമായി ഉക്രൈന്‍-റഷ്യ യുദ്ധം തുടരുകയാണ്.യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഇല്ലെങ്കില്‍ ഒരിയ്‌ക്കലും റഷ്യയ്‌ക്ക് മുന്‍പില്‍ ഉക്രൈനെപ്പോലുള്ള ഒരു രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലായിരുന്നു.

എണ്ണവില്‍പനയില്‍നിന്നുള്ള വരുമാനമുപയോഗിച്ചാണ് ഈ നാല് വര്‍ഷവും റഷ്യ പിടിച്ചു നിന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ നിന്നും ഇന്ത്യയെയും ചൈനയെയും ഒരു പരിധി വരെ മാറ്റിനിര്‍ത്താന്‍ യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ ഭീഷണിക്ക് സാധിച്ചു. ഇതോടെ റഷ്യയുടെ വരുമാനം നിലച്ചുതുടങ്ങി. ഇപ്പോള്‍ റഷ്യയില്‍ നിന്നും പുറത്തേക്ക് പോകുന്ന എല്ലാ എണ്ണക്കപ്പലുകളെല്ലാം കരിങ്കടലില്‍ ഉക്രൈനും യൂറോപ്യന്‍ രാജ്യങ്ങളും തകര്‍ക്കുകയാണ് . ഇതോടെ റഷ്യയുടെ വരുമാനമാണ് നിലയ്‌ക്കുന്നത്. ഇത് റഷ്യയെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചേക്കും. അതേ സമയം ആണവശക്തികളായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നടന്നത് യൂറോപ്പിലാണ്. അതുപോലെ മൂന്നാം ലോകമഹായുദ്ധവും യൂറോപ്പില്‍ നടക്കുമെന്ന് ഇന്ത്യയുടെ മുന്‍ മേജര്‍ ജനറലായ ജി.ഡി. ബക്ഷിയെപ്പോലുള്ളവര്‍ നിരീക്ഷിക്കുന്നു. റഷ്യയ്‌ക്കൊപ്പം വടക്കന്‍ കൊറിയയും ഇറാനും നിലകൊള്ളുന്നുണ്ട്. ചൈനയും റഷ്യയെ പണം നല്‍കിയും ആയുധങ്ങള്‍ നല്‍കിയും സഹായിക്കാന്‍ തയ്യാറാണ്. യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അനിയന്ത്രിതമായ ഒരു സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നും വൈകാതെ ഒരു തുറന്നയുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഇന്ത്യയുടെ മുന്‍ മേജര്‍ ജനറലായ ജി.ഡി. ബക്ഷിയെപ്പോലുള്ളവര്‍ നിരീക്ഷിക്കുന്നു.

By admin