വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ ഒരു വീട്ടിലാണ് വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അത്ഭുതമെന്നാണ് കോണ്‍ഗ്രസ് ഇതിനെ പരിഹസിച്ചു. വീട്ടുനമ്പര്‍ ആറിലാണ് ഈ 947 പേരും താമസിക്കുന്നതെന്നും നൂറുകണക്കിനു വീടുകളും കുടുംബങ്ങളുമുള്ള നിഡാനിയിലെ മുഴുവന്‍ പട്ടിക ഒരു സാങ്കല്‍പിക ഭവനമാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം ഗയ ജില്ലാ മജിസ്‌ട്രേറ്റിന്റെ എക്‌സ് ഹാന്‍ഡില്‍ പുറത്തുവിട്ട വിശദീകരണവുമായി ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് രംഗത്തെത്തി.’യഥാര്‍ഥ സീരിയല്‍ നമ്പറുകള്‍ ഇല്ലാത്ത ഗ്രാമങ്ങളിലോ ചേരികളിലോ സാങ്കല്‍പക വീട്ടുനമ്പറുകള്‍ നല്‍കുന്നു. വോട്ടര്‍മാരെ ചേര്‍ക്കുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനാണ് ഇത് ചെയ്യുന്നത്’ എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്.