മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.