• Tue. Oct 15th, 2024

24×7 Live News

Apdin News

ഒരു സ്ത്രീ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആകരുത്, സ്ത്രീകള്‍ ചാനലുകളില്‍ ആങ്കര്‍ മാര്‍ ആകരുത്; സക്കീര്‍ നായിക് ഇങ്ങിനെ പറയുന്നതിന് കാരണമുണ്ട്

Byadmin

Oct 15, 2024


ഇസ്ലാമബാദ് വനിതകള്‍ രാജ്യത്തെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആകരുതെന്ന് യാഥാസ്ഥിതിക മതപണ്ഡിതന്‍ സക്കീര്‍ നായിക്. ഇത് കേട്ട് ഞെട്ടിയ പാകിസ്ഥാനിലെ ജിഎന്‍എന്‍ ടിവിയെ പ്രമുഖ ടിവി ആങ്കറായ ഫരീഹ ഇദ്രീസ് എന്ന വനിതാ വാര്‍ത്താ അവതാരകയെ നോക്കി സക്കീര്‍ നായിക് മറ്റൊരു കാര്യം കൂടി പറഞ്ഞു:”സ്ത്രീകള്‍ ഒരിയ്‌ക്കലും ടിവി ചാനലുകളില്‍ വാര്‍ത്താഅവതാരകര്‍ ആകരുത്””. അതോടെ അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്തുകൊണ്ടിരുന്ന ടിവി ആങ്കര്‍ ഫരീഹ ഇദ്രീസ് പോലും ഞെട്ടി.

കാരണം അതിന് മുന്‍പ് സക്കീര്‍ നായിക്കിനെ വാഴ്‌ത്തിപാട്ടുകയായിരുന്നു ഫരീഹ ഇദ്രീസ്. ജോര്‍ജജ് ടൗണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുത്ത ലോകത്തിലെ 500 സ്വാധീന ശക്തിയുള്ള നേതാക്കളില്‍ ഒരാളാണ് സക്കീര്‍ നായിക്ക് എന്നും ഫരീഹ ഇദ്രീസ് വിശേഷിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫരീഹ ഇദ്രീസിനെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം സക്കീര്‍ നായിക്ക് നടത്തിയത്- സ്ത്രീകള്‍ ഒരിയ്‌ക്കലും ടിവി ചാനലുകളില്‍ വാര്‍ത്താഅവതാരകര്‍ ആകരുത് എന്ന കാര്യം.

ഇതിന് ഖുറാനെ ഉദ്ധരിച്ച് സക്കീര്‍ നായിക്ക് വിശദീകരണവും നല്‍കുന്നു. അതായത് ഒരു സ്ത്രീയെ 20 മിനിറ്റിലധികം നോക്കിയിട്ടും ഒരു പുരുഷന് കാമം വന്നില്ലെങ്കില്‍ അയാള്‍ക്ക് ഭ്രാന്തുണ്ടെന്നാണ് ഖുറാന്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ ആ പുരുഷന്‍ മാനസിക രോഗവിദഗ്ധനെ കണ്ടിരിക്കണം. ടിവികളില്‍ വാര്‍ത്ത അവതരിപ്പിക്കാന്‍ എത്തുന്ന സ്ത്രീകളാകട്ടെ അണിഞ്ഞൊരുങ്ങിയാണ് എത്തുന്നത്. – സക്കീര്‍ നായിക്ക് തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചു.

ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്‍റോ മരിച്ചാല്‍ അയാളുടെ ഭാര്യ ആ പദവി ഏറ്റെടുക്കേണ്ട കാര്യമില്ല. അതുപോലെ വനിതാ നേതാക്കള്‍ പുരുഷ നേതാക്കള്‍ക്ക് ഹസ്തദാനം നടത്താനും പാടില്ല. – സക്കീര്‍ നായിക് പറഞ്ഞു.

 

 

 



By admin