
ഗുവാഹതി: ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനേയും അസമില്‍ വിടാന്‍ പോകുന്നില്ലെന്നും എല്ലാവരേയും ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അസം നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്ക്എത്തിയതായിരുന്നു അമിത് ഷാ. ഗുവാഹതിയിലും നാഗോണിനും അമിത് ഷാ പങ്കെടുത്തു. കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
നുഴഞ്ഞുകയറ്റക്കാര്‍ ഉയര്‍ത്തുന്ന അപകടത്തെക്കുറിച്ച് കോണ്‍ഗ്രസ് ഗൗനിച്ചില്ല. നുഴഞ്ഞുകയറ്റം ജോലിയെയും ജനസംഖ്യയെയും എന്തിന് അസമിലെ തദ്ദേശീയരായ ജനതയുടെ നിലനില്‍പിനെ വരെ ബാധിച്ചിരിക്കുന്നു. ഇന്ന് 40 ശതമാനത്തോളം നുഴഞ്ഞുകയറ്റക്കാര്‍ അസമില്‍ ഉണ്ട്.- അമിത് ഷാ പറഞ്ഞു.