ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനും കൂടെയുണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
നാല്പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടിരുന്നു. വീട് നിര്‍മ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
തൊഴിലാളികള്‍ തന്നെ പരിഹസിക്കുകയാണെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.