
പാലക്കാട് : ഒറ്റപ്പാലം മണ്ഡലത്തില്‍ മേജര്‍ രവി ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. ഇതിന്റെ ഭാഗമായി ചുവരെഴുതി തുടങ്ങി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് ചുവരെഴുത്തിന് തുടക്കം കുറിച്ചത്.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണത്തിന് തുടക്കമിട്ടു കഴിഞ്ഞു.
ആത്മവിശ്വാസത്തിലാണ് താനെന്ന് മേജര്‍ രവി പ്രതികരിച്ചു.ബി ജെ പി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്.