കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ സൈക്കിളില്‍ പുറത്തുപോയ കോളേജ് വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ത്ഥിയായ ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ രാത്രി വീട്ടില്‍ നിന്നും പുറത്ത് പോയി തിരികെ വരുന്നതിനിടെ കാണാതാവുകയായിരുന്നു. രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതെ വന്നതോടെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും നടത്തിയ തെരച്ചിലില്‍ വെള്ളക്കെട്ടില്‍ മൃത