ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരവും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്ര ഇന്ത്യന്‍ സൈന്യത്തില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നേടി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്യും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് ബഹുമതി കൈമാറി.
കായിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നീരജിന് ഈ പദവി നല്‍കിയത്. ചടങ്ങില്‍ നീരജിന്റെ കുടുംബവും സന്നിഹിതരായിരുന്നു. 2016 ഓഗസ്റ്റ് 26-ന് നായിബ് സുബേദാര്‍ റാങ്കില്‍ നീരജ് സൈന്യത്തില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നിരുന്നു. 2024-ല്‍ സുബേദാര്‍ മേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
”സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് നീരജ് ചോപ്ര.”കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
നീരജ് ചോപ്രയ്ക്ക് മുമ്പും രാജ്യത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കായിക നേട്ടങ്ങള്‍ക്ക് ഖേല്‍ രത്ന, പദ്മശ്രീ, അര്‍ജുന അവാര്‍ഡ്, 2022 ജനുവരി രജ്പുത്താന റൈഫില്‌സ് പരം വിശിഷ്ട സേവ മെടല്‍ എന്നിവ ലഭിച്ചിരുന്നു. 2020 ടോക്യോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ഏറ്റവും വലിയ നേട്ടമാണ്.