• Mon. Aug 18th, 2025

24×7 Live News

Apdin News

ഒ പി സമയം കഴിഞ്ഞെന്ന് ഡോക്ടര്‍: പുല്‍പ്പളളിയില്‍ കുഴഞ്ഞ് വീണ വീട്ടമ്മയ്‌ക്ക് ചികിത്സ നല്‍കിയില്ല

Byadmin

Aug 17, 2025



വയനാട് :പുല്‍പ്പളളിയില്‍ കുഴഞ്ഞ് വീണ വീട്ടമ്മയ്‌ക്ക് ചികിത്സ കിട്ടിയില്ലെന്ന് പരാതി.ഒ പി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടി ഡോക്ടര്‍ പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതി.

പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് എതിരെയാണ് ആരോപണം.പുല്‍പ്പള്ളി കൃഷിഭവനില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ വീട്ടമ്മയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടര്‍ ഒ പി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വീട്ടമ്മയ്‌ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു.

സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കുടുംബം പരാതി നല്‍കി.പഞ്ചായത്ത് അധികൃതര്‍ ഡിഎംഒയ്‌ക്കും പരാതി നല്‍കി.വീട്ടമ്മയെ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

 

By admin