
കോഴിക്കോട്: സിപിഎം വേങ്ങേരി ഏരിയാ കമ്മിറ്റി അംഗം ഒ.സദാശിവന്‍ കോഴിക്കോട് കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയാകും. വേങ്ങേരി വാര്‍ഡില്‍ നിന്നാണ് ഒ.സദാശിവന്‍ ജയിച്ചത്.
സദാശിവന്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറാകുന്നത് ഇത് മൂന്നാം തവണയാണ് . ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയറാവും. നിലവിലെ കൗണ്‍സിലില്‍ ജയശ്രീ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പഴ്‌സണാണ്.
കോട്ടൂളി വാര്‍ഡില്‍ നിന്നാണ് ജയശ്രീ വിജയിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലാണ് ഇവര്‍.എല്‍ഡിഎഫ് 35, യുഡിഎഫ് 28, എന്‍ഡിഎ 13 എന്നിങ്ങനെയാണ് കോര്‍പറേഷനിലെ കക്ഷിനില. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.