കാസര്‍കോട്:ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. ബന്ദിയടുക്കയില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം.
ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ വിശാന്തി ഡിസൂസ(52) ആണ് മരിച്ചത്. 52 വയസായിരുന്നു.
വീടിന് സമീപത്തെ തട്ടുകടയില്‍ നിന്നാണ് വിശാന്തി ഡിസൂസ ഭക്ഷണം കഴിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് എഫ്ഐആര്‍. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കട്ടത്തടുക്കയിലെ വെല്‍ഡിംഗ് കടയില്‍ സഹായിയായിരുന്നു വിശാന്തി ഡിസൂസ.അവിവാഹിതനാണ് .