മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വണ്ടൂര്‍ പുളിയാക്കോട്ടാണ് അപകടം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ നിന്ന ആല്‍മരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു.. അപകടത്തെ തുടര്‍ന്ന് കുടുങ്ങിയവരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
ആരുടെയും നില ഗുരുതരമല്ല. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.