റായ്ബറേലി : ചപ്പാത്തി ഉണ്ടാക്കുന്നത് മുതൽ പാത്രം കഴുകൽ വരെയുള്ള വീട്ടുജോലികൾ ചെയ്യുന്ന കുരങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുപിയിലെ റായ്ബറേലി ജില്ലയിലെ റാണി എന്ന കുരങ്ങാണ് വീട്ടുജോലികൾ ചെയ്യുന്നത് .
എട്ട് വർഷം മുൻപാണ് റാണി റായ്ബറേലിക്ക് സമീപമുള്ള ഖാഗിപൂർ സദ്വ എന്ന ചെറിയ ഗ്രാമത്തിൽ എത്തിയത് . അന്നുമുതൽ ഗ്രാമവാസിയായ അശോകിനും കുടുംബത്തിനുമൊപ്പമാണ് താമസം.
കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് റാണി വീട്ടുജോലികൾ ചെയ്യുന്നത് . പാത്രങ്ങൾ കഴുകുക, ചപ്പാത്തി പരത്തുക , മസാലകൾ പൊടിക്കുക തുടങ്ങിയ ജോലികളിൽ റാണി സഹായിക്കാറുണ്ട് . വീട്ടിലെ സ്ത്രീകൾ പാചകം ചെയ്യുമ്പോഴെല്ലാം അവരെ സഹായിക്കാൻ റാണിയും എത്തും . അശോകിന്റെ വീട്ടിൽ മാത്രമല്ല ഗ്രാമത്തിലെ മറ്റ് വീടുകളിലും റാണി എത്തുകയും ജോലിയിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ ഉറക്കവും ആ വീടുകളിലാകും.
ഈ ഗ്രാമം മുഴുവൻ റാണി എന്ന ഈ കുരങ്ങിനെ ഏറെ സ്നേഹിക്കുന്നുണ്ട് . ദേഷ്യം വന്നാൽ പോലും റാണി മറ്റൊരാളെ ഉപദ്രവിക്കാറില്ല . പകരം സ്വന്തം കൈ കടിക്കുകയാണ് പതിവ് .ഇത് അറിയുന്ന ഗ്രാമവാസികൾ തന്നെ റാണിയെ ആശ്വസിപ്പിക്കുകയും ചെയ്യും .
#WATCH | यूपी के रायबरेली जिले में रानी नाम की बंदरिया का एक वीडियो सोशल मीडिया पर वायरल हो रहा है। वीडियो में बंदरिया रोटी बनाने से लेकर बर्तन धोने समेत घर के काम करते दिख रही है। वीडियो देख हर कोई हैरान है।#Raibareli pic.twitter.com/3UWY4izZ6N
— Hindustan (@Live_Hindustan) December 30, 2024