• Wed. Jan 22nd, 2025

24×7 Live News

Apdin News

ഓടുന്ന കാറില്‍ അഭ്യാസ പ്രകടനം ; ആഡംബര കാര്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Byadmin

Jan 21, 2025


പത്തനംതിട്ട: ഓടുന്ന കാറില്‍ അഭ്യാസ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒരു കോടി രൂപയിലേറെ വില മതിയ്‌ക്കുന്ന വോള്‍വോ എക്‌സ് സി 90 ആണ് പിടിച്ചെടുത്തത്.

വള്ളക്കടവ് കുമ്പനാട് റോഡില്‍ ഡോറിന്റെ ഗ്ലാസ് മാറ്റി അവിടെയിരുന്ന് ഒരാള്‍ ഫോണില്‍ സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. രാവിലെ റോഡില്‍ നല്ല തിരക്കുള്ള സമയത്ത് നടന്ന സംഭവം യാത്രികരില്‍ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് അയച്ചത്.

ഇതോടെ തിരുവല്ല വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തു. പിഴയും ഈടാക്കും. ഇത് കൂടാതെ ആഡംബര കാറിലുണ്ടായിരുന്ന രണ്ട് പേരെയും നല്ല നടപ്പിനായി എടപ്പാളിലുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട ആര്‍ ടി ഒയ്‌ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് പിടിച്ചെടുത്തത്. ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളുടെയും ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ പത്തനംതിട്ട കുമ്പഴ സ്വദേശിയും മറ്റൊരാള്‍ തിരുവല്ല മഞ്ഞാടി സ്വദേശിയുമാണ്.



By admin