• Fri. Jan 2nd, 2026

24×7 Live News

Apdin News

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പിറന്നാൾ ദിനത്തിൽ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

Byadmin

Jan 2, 2026



തൃശൂർ (2-1-2026): നടത്തറയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ​ഗുരുതരമായി പരിക്കേറ്റ ഒരു വയസ്സുകാരി മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസന്റെ മകൾ എമിലിയ ആണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ റിൻസി (29), മുത്തച്ഛൻ മേരിദാസ് (67), സഹോദരൻ എറിക് (ആറ്), ഓട്ടോ ഡ്രൈവർ മനോഹരൻ (62) എന്നിവര്‍ക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപത്താണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എമിലിയ ഒന്നാം പിറന്നാൾ ദിനമായ വ്യാഴാഴ്ചയാണ് മരിച്ചത്.

റിൻസിയുടെ വീട്ടിൽനിന്ന് എരവി മംഗലത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രി കെ. രാജൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്, വൈസ് പ്രസിഡന്റ് ഷീന പൊറ്റെക്കാട്ട് എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

 

By admin