• Thu. Aug 28th, 2025

24×7 Live News

Apdin News

ഓണം അവധി സ്‌കൂളുകള്‍ നാളെ അടയ്ക്കും

Byadmin

Aug 28, 2025


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
സ്‌കൂള്‍ തുറന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

അഞ്ചു മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ സെപ്ഷല്‍ ക്ലാസുകള്‍ നടത്തുന്നതാണ്.

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

 

By admin