• Wed. Aug 27th, 2025

24×7 Live News

Apdin News

ഓണം മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ കൊണ്ടുപോകുമോ?; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്

Byadmin

Aug 27, 2025


തൊട്ടതെല്ലാം പൊന്നാക്കിയ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോംബോയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹൃദയപൂര്‍വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. ചിത്രം 28ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പ്രേക്ഷക പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ഒട്ടനേകം കഥാപാത്രങ്ങളും അവര്‍ക്കിടയിലുള്ള അതുല്യമായ രസതന്ത്രവും ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ വെളിവാക്കുന്നുണ്ട്. കോമഡിയും റൊമാന്‍സും ചാരുതയോടെ ബ്ലെന്റ് ചെയ്യുന്ന സത്യന്‍ അന്തിക്കാട് ബ്രില്യന്‍സ് ഇവിടെയും ഉണ്ടാകുമെന്നും ട്രെയിലര്‍ ഉറപ്പുപറയുന്നു.

ലാലേട്ടന്റെ ചേലും ചിരിയും കഥപറച്ചിലും ചെറിയ ചില സസ്‌പെന്‍സുകളും ഇട്ടുതന്ന് നേരിട്ട് ഹൃദയത്തിലേക്ക് കയറുന്ന വിധത്തിലാണ് ഹൃദയപൂര്‍വം ട്രെയിലര്‍.

അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപ് സത്യനാണ് ഇക്കുറി സത്യന്‍ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. മാളവികാ മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു.അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കെ.രാജഗോപാല്‍.

By admin