തിരുവനന്തപുരം: ഓണ ചെലവുകള്‍ക്കായി സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 3000 കോടി രൂപയാണ് വായ്പ എടുക്കുക. കടപ്പത്രം വഴിയാണ് ഇത്.
കഴിഞ്ഞ ആഴ്ചയും സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തു.അടുത്ത ചൊവ്വാഴ്ചയാകും 3000 കോടി രൂപ കടമെടുക്കുക.
ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യം.ജീവനക്കാര്‍ക്ക് ബോണസ്,ഉത്സവബത്ത ഉള്‍പ്പെടെ നല്‍കുന്നത് അടക്കം അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിന് വരുന്നത്. 3000 കോടി കടമെടുക്കുന്നതിന് പുറമെ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയും പണം സമാഹരിച്ചാലേ ചിലവുകള്‍ നടത്താനാകൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.