കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിയെന്ന കേസില്‍ നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടന്നു. താന്‍ ഭൂട്ടാനില്‍ നിന്ന് വാഹനം വാങ്ങിയിട്ടില്ലെന്നും, ഉപയോഗിക്കുന്നത് വര്‍ഷങ്ങളായി സ്വന്തമായുള്ള വാഹനങ്ങളാണെന്നും അമിത് വ്യക്തമാക്കി.
രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നംഖോര്‍യുടെ ഭാഗമായി കേരളത്തിലെ കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി 18 കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു.
പൃഥ്വിരാജിന്റെ ലാന്‍ഡ് റോവറും ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോളും കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. ഭൂട്ടാന്‍ പട്ടാളം അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റ വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് 40 ലക്ഷം രൂപ വരെ വിലയ്ക്ക് കേരളത്തില്‍ വിറ്റതായി കണ്ടെത്തി.
കേരളത്തില്‍ അമ്പതിലധികം വാഹന ഇടപാട് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും, 20ഓളം വാഹനങ്ങള്‍ നികുതി വെട്ടിച്ച് കടത്തിയതായും കസ്റ്റംസ് വ്യക്തമാക്കി.