ഓപ്പറേഷന്‍ നംഖോറിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കസ്റ്റംസിന്റെ ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം. വിഷയത്തില്‍ കസ്റ്റംസ് ഇന്ന് കോടതിയില്‍ മറുപടി നല്‍കും.
അതേസമയം മതിയായ രേഖകളുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും, വാഹനം പിടിച്ചെടുത്ത കസ്റ്റംസിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിക്കുകായായിരുന്നു. രേഖകള്‍ പരിശോധിക്കാതെയാണ് നടപടിയെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ കോടതി കസ്റ്റംസിനോട് വിവരങ്ങള്‍ തേടിയിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചില്ലെന്നും ദുല്‍ഖര്‍ ഹരജിയില്‍ പറഞ്ഞിരുന്നു.