• Wed. Sep 24th, 2025

24×7 Live News

Apdin News

ഓപ്പറേഷന്‍ നുംഖൂര്‍; ദുൽഖർ സൽമാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചെന്ന് കണ്ടെത്തല്‍

Byadmin

Sep 24, 2025


ഓപ്പറേഷന്‍ നുംഖൂറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തിരുന്നു. മറ്റ് രണ്ടു വാഹനങ്ങള്‍ കൂടി ഹാജരാക്കാന്‍ താരത്തിന് നോട്ടീസ് നല്‍കും.

ചൊവ്വാഴ്ച ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് രാജ്യവ്യാപക റെയ്ഡ് നടത്തിയത്. നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയികുന്നു ദുല്‍ഖറിന്റെ 2 വാഹനങ്ങളും, അമിതിന്റെ എട്ട് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിരുന്നു. ദുല്‍ഖറിന്റെ കൊച്ചി ഇളംകുളത്തെയും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടത്തി. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു വാഹനങ്ങളില്‍ ഒന്നിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കസ്റ്റം ഓഫീസിലേക്ക് എത്തിച്ചിട്ടില്ല.

പൃഥ്വിരാജിന്റെ തേവരയിലെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നും രണ്ട് വാഹനങ്ങളും, വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ആറു വാഹനങ്ങള്‍ ആണ് പിടിച്ചെടുത്തത്. ഇതില്‍ രണ്ടെണ്ണം കസ്റ്റംസ് ഓഫീസിലെത്തിച്ചു. അഞ്ചുവര്‍ഷമായി താന്‍ ഉപയോഗിക്കുന്ന വാഹനമാണെന്നും വീട്ടില്‍ നിന്നും പിടിച്ചെടുത്ത വാഹനമാണെന്നും അമിത് പറഞ്ഞു.

By admin