• Fri. Oct 10th, 2025

24×7 Live News

Apdin News

ഓപ്പറേഷന്‍ നുംഖോറില്‍ നടന്‍ അമിത് ചക്കാലക്കലിന്റേതടക്കം 3 വാഹനങ്ങള്‍ കൂടി പിടികൂടി

Byadmin

Oct 10, 2025



കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍,ഒളിപ്പിച്ചിരുന്ന മൂന്ന് വാഹനങ്ങള്‍ കൂടി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം ചലച്ചിത്ര നടന്‍ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം ഉണ്ടായിരുന്നതും.

അതിനിടെ, ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിനു പിന്നില്‍ കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സ് എന്ന സംഘത്തിന്റെ വിവരങ്ങള്‍ കിട്ടിയതായി ഇ. ഡി അറിയിച്ചു. സതിക് ഭാഷ, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.

വ്യാജ എന്‍ഒസികള്‍ ഉപയോഗിച്ചാണ് ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ നാട്ടിലെത്തിച്ചത്. സതിക് ഭാഷ, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ മൊഴി ഇഡി രേഖപ്പെടുത്തി. ഭൂട്ടാനിലെ ആര്‍മി മുന്‍ ഉദ്യോഗസ്ഥനെ ഇടനിലക്കാരന്‍ ആക്കിയാണ് തട്ടിപ്പ്.ഭൂട്ടാനില്‍ നിന്ന് 16 വാഹനങ്ങള്‍ വാങ്ങിയെന്ന് കോയമ്പത്തൂര്‍ സംഘം സമ്മതിച്ചു. പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തു എന്ന് ഇഡി വൃത്തങ്ങള്‍ വിശദമാക്കി.

 

By admin