
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ സ്വാഡ്രന്‍ ലീഡര്‍ ശിവാംഗി സിങ്ങിനെ പാകിസ്ഥാന്‍ പട്ടാളക്കാര്‍ തടവിലാക്കിയെന്ന നുണക്കഥ പൊളിഞ്ഞു. അല്‍ജസീറയും പാകിസ്ഥാനുമായിരുന്നു ഈ കള്ളപ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ഏക വനിതാ പൈലറ്റാണ് ശിവാംഗി സിങ്ങ്. ഇന്ത്യയുടെ ഗോള്‍ഡന്‍ ഏരോസ് സ്ക്വാഡ്രനില്‍ പെട്ട ശിവാംഗി സിങ്ങ് ആണ് അംബാലയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെയും വഹിച്ചുകൊണ്ടുള്ള റഫാല്‍ വിമാനം ഒക്ടോബര്‍ 30 ബുധനാഴ്ച പറത്തിയത്.
പാകിസ്ഥാന്‍ സൈന്യം ഇന്ത്യയുടെ റഫാല്‍ വിമാനം തകര്‍ത്തിട്ടെന്നും വനിതാ പൈലറ്റിനെ പിടിച്ചെന്നുമായിരുന്നു പാകിസ്ഥാന്റെയും അല്‍ജസീറയുടെയും ചില പാശ്ചാത്യമാധ്യമങ്ങളുടെയും പ്രചാരണം.
ഇന്ത്യ അന്നേ ഇക്കാര്യം നിഷേധിച്ചതാണ്. എന്തായാലും ഒക്ടോബര്‍ 30ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശിവാനി സിങ്ങിനെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോ പുറത്തുവിട്ടതോടെയാണ് പാകിസ്ഥാന്റെയും അല്‍ജസീറയുടെയും കള്ളക്കളി പൊളിഞ്ഞത്. റഫാല്‍ യുദ്ധവിമാനത്തില്‍ പട്ടാളവേഷത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറന്നപ്പോള്‍ ആ വിമാനം പറത്തിയിരുന്നത് ശിവാംഗി സിങ്ങാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ന്യൂദല്‍ഹിയിലെ എയര്‍ഫോഴ്സ് മ്യൂസിയം സന്ദര്‍ശിച്ച ശേഷമാണ് പൈലറ്റാകണമെന്ന മോഹം ശിവാംഗി സിങ്ങില്‍ ഉദിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മിടുക്കിയാണ് ശിവാംഗി സിങ്ങ്. അത്യപൂര്‍വ്വ വിജയകഥയാണ് ശിവാംഗി സിങ്ങിന്‍റേത്. പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്ന ജീവിതവിജയകഥ.
“Major Nadeem” said he has a secret photo of IAF pilot Shivangi Singh in Pak captivity after Op Sindoor.
I dared him to show it live on television.
At your discretion, here’s what followed on my show tonight: pic.twitter.com/dCJqoY7bj0
— Shiv Aroor (@ShivAroor) October 29, 2025
ശിവാംഗി സിങ്ങിനെ തടവില്‍ പിടിച്ചതായുള്ള തെളിവുകള്‍ ധൈര്യമുണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രതിരോധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യ ടുഡേ ലേഖകന്‍ ശിവ് അരൂര്‍ പാകിസ്ഥാനെ വെല്ലുവിളിച്ചിരിക്കുകയാണ്.