• Mon. Nov 24th, 2025

24×7 Live News

Apdin News

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന്റെ കള്ളങ്ങള്‍ പൊളിച്ചടുക്കി ഫ്രഞ്ച് നാവികസേന

Byadmin

Nov 24, 2025



പാരീസ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനമായ റഫാൽ പാകിസ്ഥാന്‍ തകർത്തെന്ന് ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഫ്രഞ്ച് നാവികസേന. പാകിസ്ഥാന്റേത് തെറ്റായ പ്രചാരണമാണെന്ന് അവര്‍ ആരോപിച്ചു. കൂടാതെ പാക് പുറത്തിറക്കിയ ലേഖനം വ്യാജമാണെന്നും നാവികസേനയുടെ ഔദ്യോഗിക എക്സ് അകൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.

പാക് സൈന്യം എല്ലാത്തിനും സജ്ജമായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാക് സൈന്യത്തിനായിരുന്നു മേൽക്കൈ എന്നും ജിയോ ടിവി എന്ന പാക് മാധ്യമത്തിലെ ലേഖനത്തിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരത്തിൽ ഒരു പ്രസ്താവനയും ഫ്രഞ്ച് സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഫ്രഞ്ച് നേവി പറഞ്ഞു.

By admin