
ചെന്നൈ: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുകയും പാക് അനുകൂല നിലപാട് എടുക്കുകയും ചെയ്ത, എസ്ആര്‍എം സര്‍വകലാശാലയിലെ അസി. പ്രൊഫ. ലോറ ശാന്തകുമാറിനെ പിരിച്ചുവിട്ടു. മെയില്‍ അവരെ സസ്‌പെന്‍ഡു ചെയ്തിരുന്നു. തുടര്‍ന്ന് വിപുലമായ അന്വേഷണം നടത്തി ഡിസ്മിസ് ചെയ്യുകയായിരുന്നു.
ഗുരുതരമായ പ്രവര്‍ത്തിയാണ് അവര്‍ ചെയ്തതെന്നാണ് ആഭ്യന്തരതല അന്വേഷണത്തില്‍ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റിയുടെ കട്ടന്‍കുളത്തൂര്‍ കാമ്പസിലെ അദ്ധ്യാപികയായ ലോറ വാട്ട്‌സ്ആപ്പിലാണ് രാജ്യവിരുദ്ധക്കുറിപ്പ് പോസ്റ്റു ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനിലെ സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നും നിരവധി നിരപരാധികളാണ് ഇതില്‍ മരിച്ചതെന്നും മറ്റുമായിരുന്നു കുറിപ്പ്. പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പിനും വഴിവെച്ചു. പാക് അനുകൂലികള്‍ ഇത് ഭാരതത്തെ വിമര്‍ശിക്കാന്‍ ആയുധമാക്കി.