• Mon. May 12th, 2025

24×7 Live News

Apdin News

ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു’: സൈന്യം – Chandrika Daily

Byadmin

May 12, 2025


പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന സേനയുടെ 40 സൈനികർ കൊല്ലപ്പെട്ടു. മെയ് ഒൻപത്, 10 തീയതികളായിരുന്നു ഡ്രോൺ ആക്രമണങ്ങൾ കൂടുതലായി ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമങ്ങളെ ചെറുക്കാൻ ഭീകരവാദികൾക്കായില്ലെന്നും സൈന്യം വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. പാകിസ്താന്റെ എയർക്രാഫ്റ്റുകൾ തകർത്തു. കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തിയ ഭീകരരെ വധിച്ചു. യൂസഫ് അസ്ഹർ, അബ്ദുൽ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെയാണ് വധിച്ചത്. ഇന്ത്യയുടെ എയർ ലോഞ്ചുകൾക്കോ ഏർപ്പാടുകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. പാകിസ്താൻ സേനയുടെ 40 പട്ടാളക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ റഡാർ സംവിധാനവും തകർത്തു. ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ കേന്ദ്രം തകർത്തു. കസബിനെയും ഹെഡ്ലിയെയും ലഷ്കർ പരിശീലിപ്പിച്ചത് മുരിദ്കെയിൽ. യാക്കോബാദ് വ്യോമ കേന്ദ്രത്തിലും ആക്രമണം നടത്തി. ഇന്ത്യയുടെ നടപടി കൃത്യമായ ആസൂത്രണത്തിലൂടെയെന്നും സേന അറിയിച്ചു. ആക്രമണ ശേഷമുള്ള ദൃശ്യങ്ങളും സേന പുറത്ത് വിട്ടു.

 



By admin