• Sun. Oct 19th, 2025

24×7 Live News

Apdin News

“ഓപ്പറേഷന്‍ സിന്ദൂര്‍ 2.0ന് ഇന്ത്യ തയ്യാര്‍…യൂണിറ്റുകളും ആയുധങ്ങളും തയ്യാറാണ്”- പാകിസ്ഥാന് താക്കീതുമായി ലഫ്. ജനറല്‍ രാജീവ് ഘായി

Byadmin

Oct 19, 2025



ന്യൂദല്‍ഹി:ഓപ്പറേഷന്‍ 2.0 യ്‌ക്ക് ഇന്ത്യ തയ്യാറാണെന്നും യുദ്ധ യൂണിറ്റുകളും ആയുധങ്ങളും തയ്യാറാണെന്നും – പാകിസ്ഥാന് താക്കീതുമായി ലഫ്. ജനറല്‍ രാജീവ് ഘായി. റിപ്പബ്ലിക് ടിവി കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് രാജീവ് ഘായിയുടെ ഈ പാകിസ്ഥാനെതിരായ വെല്ലുവിളി.

പാകിസ്ഥാന്റെ ദുഷ്പ്രചാരണങ്ങളും വ്യാജവാര്‍ത്താപ്രചാരണങ്ങളും ഇല്ലാതാക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “ഇനി ഒരു ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഭാഗം വേണ്ടിവന്നാല്‍ അതിവേഗം ആയുധങ്ങള്‍ നിരത്തി പാകിസ്ഥാന് മേല്‍ പരമാവധി ആഘാതം സൃഷ്ടിക്കാന്‍ ഇന്ത്യ തയ്യാറെടുത്തിരിക്കുകയാണ്. “- രാജീവ് ഘായി പറഞ്ഞു.

ഞങ്ങലുടെ ആയുധങ്ങള്‍ തയ്യാറാക്കിവെച്ചിരിക്കുകയാണ്. പക്ഷെ കഴിഞ്ഞ യുദ്ധത്തിന്റെ പാഠങ്ങളില്‍ നിന്നും അവയ്‌ക്ക് കൂടുതല്‍ മൂര്‍ച്ച കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. പാകിസ്ഥാന്റെ ഭീകരവാദശൃംഖലകള്‍ തകര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യം. – അദ്ദേഹം പറഞ്ഞു.

By admin