• Thu. Aug 14th, 2025

24×7 Live News

Apdin News

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അമേരിക്കയുടെ എഫ് 16 വെടിവെച്ചിട്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ വിഷമിച്ച് യുഎസ് പ്രതിനിധി

Byadmin

Aug 13, 2025



ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അമേരിക്കയുടെ എഫ് 16 വെടിവെച്ചിട്ടോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാനാകെ വിഷമിച്ച് യുഎസ് പ്രതിരോധ മന്ത്രാലയം. ഇന്ത്യ യുഎസിന്റെ എഫ് 16 നെ വെടിവെച്ചിട്ടോ എന്ന ചോദ്യത്തിന് പാകിസ്ഥാനോട് ചോദിക്കൂ എന്ന് മാത്രമാണ് യുഎസ് പ്രതിരോധമന്ത്രാലയം പറയുന്നത്.

യുഎസിന്റെ അഭിമാനമായ യുദ്ധജെറ്റായ എഫ് 16 വെടിവെച്ചിട്ടൂ എന്ന ഇന്ത്യയുടെ അവകാശവാദത്തെ സ്ഥിരീകരിക്കുകയാണ് അമേരിക്കയുടെ മൗനം. എന്‍ഡിടിവി എന്ന വാര്‍ത്താചാനല്‍ ആണ് യുഎസ് പ്രതിരോധ വകുപ്പിനോട് ചോദ്യം ചോദിക്കാന്‍ ധൈര്യം കാട്ടിയത്. ഇതിന് മുന്‍പ് ബാലകോട്ട് ആക്രമണത്തിന് ശേഷം എഫ് 16 നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറഞ്ഞ അതേ യുഎസ് പ്രതിരോധ വകുപ്പാണ് ഇപ്പോള്‍ മൗനം പാലിക്കുന്നത്.

എഫ് 16 നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയാതോ പാകിസ്ഥാനോട്ട് ചോദിക്കൂ എന്ന ഉത്തരം പറയുകയാണ് യുഎസ് പ്രതിരോധ വകുപ്പ്. പാകിസ്ഥാനും നേരത്തെ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒഴിഞ്ഞുമാറുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന എയര്‍ ചീഫ് മാര്‍ഷലാണ് കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ വ്യോമബേസിലെ ഹംഗാറില്‍ കിടന്നിരുന്ന ഏതാനും എഫ് 16 യുദ്ധവിമാനങ്ങള്‍ നശിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്. എന്തായാലും അത് നിഷേധിക്കാന്‍ അമേരിക്കയ്‌ക്ക് കഴിഞ്ഞില്ല എന്നതിനര്‍ത്ഥം ഈ വെളിപ്പെടുത്തല്‍ സത്യമാണെന്നാണ് സൂചിപ്പിക്കുന്നത്.

 

By admin