സംസ്ഥാനത്ത് ഓപ്പറേഷന്‍ ഹണിഡ്യൂക്ക് എന്ന പേരില്‍ റസ്‌റ്റോറന്റുകളില്‍ ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ 157.87 കോടി രൂപയുടെ ടേണ്‍ ഓവര്‍ മറച്ച് വെപ്പ് കണ്ടെത്തി. ഇന്നലെ രാത്രി മുതല്‍ ആണ് പരിശോധന ആരംഭിച്ചത്. 42 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതുവരെ 68.8 ലക്ഷം രൂപ നികുതി തുകയാണ് ഈടാക്കിയിട്ടുള്ളത്.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. 7.89 കോടി രൂപയുടെ മൊത്തം നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.