• Sat. Feb 7th, 2026

24×7 Live News

Apdin News

ഓപ്പറേഷൻ പി.ഹണ്ട് : എറണാകുളം റൂറൽ ജില്ലയിൽ മൊബൈൽ ഫോണുകൾ ഉൾപ്പടെ 29 ഉപകരണങ്ങൾ പിടികൂടി

Byadmin

Feb 6, 2026



ആലുവ : ഓപ്പറേഷൻ പി.ഹണ്ട് റൂറൽ ജില്ലയിൽ മൊബൈൽ ഫോണുകൾ ഉൾപ്പടെ 29 ഉപകരണങ്ങൾ പിടികൂടി. കുഴുപ്പിള്ളി സ്വദേശിയായ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയതു. അഞ്ച് സബ്ഡിവിഷനുകളിൽ 46 ഇടങ്ങളിലയിരുന്നു റെയ്ഡ്.

പ്രത്യേക പോലീസ് സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്.

By admin