ഇസ്ലാമാബാദ് : പാകിസ്ഥാനെ ഏത് നിമിഷവും വീഴ്‌ത്താൻ കഴിവുള്ളവരാണ് ടീം ഇന്ത്യയെന്ന് പാക് മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ . പാകിസ്ഥാൻ വാർത്താ ചാനലിൽ നടന്ന ചർച്ചയ്‌ക്കിടെയാണ് അക്തറിന്റെ ഈ പരാമർശം. യുദ്ധത്തിന് ശേഷമുള്ള ആദ്യ ഇന്ത്യ-പാക് മത്സരമാണിതെന്നും അതിനാൽ വികാരങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലാണെന്നും അക്തർ പറഞ്ഞു.
“വികാരങ്ങൾ വളരെ തീവ്രമാണ്. യുദ്ധത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് മത്സരമാണിത് ( ഓപ്പറേഷൻ സിന്ദൂർ ). ഒന്ന് ചിന്തിച്ചു നോക്കൂ, ഈ മത്സരം ഹൗസ്ഫുള്ളാകാൻ വഴിയില്ല. എല്ലാ ടിക്കറ്റുകളും വിറ്റുപോയിട്ടില്ലെന്ന് ആരോ എന്നോട് പറഞ്ഞു, ‘നിങ്ങൾ എന്താണ് പറയുന്നത്?’ എല്ലാം വിറ്റുപോയി, ഇതെല്ലാം വെറും ബാഹ്യ കിംവദന്തികളാണ്. എന്ന് ഞാൻ മറുപടി നൽകി. ഇന്ത്യൻ ടീമിന് പാകിസ്ഥാനെ എളുപ്പത്തിൽ തോൽപ്പിക്കാൻ കഴിയും. ടീം ഇന്ത്യയെ പരാജയപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. . ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഹസൻ അലിക്ക് പുതിയ പന്ത് കൈമാറുമായിരുന്നു, കാരണം അദ്ദേഹം അത്തരം സാഹചര്യങ്ങളിൽ പന്തെറിഞ്ഞിട്ടുണ്ട്. ആദ്യ 4 ഓവറുകളിൽ പാകിസ്ഥാൻ ടീം ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കേണ്ടിവരും“ – അക്തർ പറഞ്ഞു