ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്‌ക്കും നേരെ ഭീഷണി മുഴക്കി ലഷ്‌കർ ഭീകരൻ സൈഫുള്ള കസൂരി . ഓപ്പറേഷൻ സിന്ദൂരിന് പകരം വീട്ടുമെന്നാണ് കസൂരിയുടെ ഭീഷണി.
ബഹാവൽപൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു കസൂരിയുടെ ഭീഷണി. “നമ്മൾ ദുഷ്‌കരമായ സമയങ്ങളിലാണ്, പക്ഷേ ഞങ്ങളുടെ ആവേശം വളരെ കൂടുതലാണ് . ഞങ്ങളുടെ ജനങ്ങൾക്ക് ഞങ്ങൾ പട്ടുപോലെ മൃദുവാണ്, പക്ഷേ ഞങ്ങളുടെ ശത്രുക്കൾക്ക് വിവരിക്കാവുന്നതിലും അപ്പുറമാണ്. “ കസൂരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് അഭിസംബോധന ചെയ്തായിരുന്നു ഭീഷണി . “നരേന്ദ്ര മോദി, നിങ്ങളുടെ ചെവികൾ തുറന്ന് ശ്രദ്ധാപൂർവ്വം കേൾക്കുക, നിങ്ങളുടെ ക്രൂരമായ സമൂഹത്തെ അറിയിക്കുക, അവരുടെ നദികൾ ഞങ്ങളുടേതാകുന്ന സമയം അടുത്തിരിക്കുന്നു, അവരുടെ അണക്കെട്ടുകൾ നമ്മുടേതാകും, മുഴുവൻ ജമ്മു & കശ്മീർ ഞങ്ങളുടേതാകും, മറ്റ് പലതും ഞങ്ങളുടേതാകും.നിങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നിങ്ങൾ നേരിടേണ്ടിവരും. പാകിസ്ഥാനെയും അവിടുത്തെ ജനങ്ങളെയും എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം, ഞങ്ങളുടെ ശത്രുക്കളോട് എങ്ങനെ പ്രതികാരം ചെയ്യണമെന്നും ഞങ്ങൾക്കറിയാം.
ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളുടെ ഇച്ഛാശക്തി നഷ്ടപ്പെടുമെന്ന് കരുതരുത് അല്ലെങ്കിൽ ഈ മുറിവുകളെക്കുറിച്ച് മൗനം പാലിക്കുമെന്ന് കരുതരുത് . ഞങ്ങൾ ആക്രമണാത്മകമായി തിരിച്ചടിക്കും. ‘ എന്നും കസൂരി പറഞ്ഞു . ഇന്ത്യയെ ആക്രമിക്കാൻ പരിപാടിയിൽ സന്നിഹിതരായിരുന്ന ജനക്കൂട്ടത്തിൽ നിന്ന് കസൂരി പിന്തുണയും തേടി.
പാകിസ്ഥാൻ പൗരനായ സൈഫുള്ള കസൂരി അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളുടെ സൂത്രധാരനാണ്. പഹൽഗാം അടക്കം ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളും കസൂരിയ്‌ക്ക് പങ്കുണ്ട്. ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾക്കിടയിൽ ഖാലിദ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കസൂരി എൽഇടിയുടെ ഏറ്റവും വിശ്വസ്തനായ ഫീൽഡ് കമാൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
മസൂദ് അസ്ഹർ പാകിസ്ഥാനിൽ നിന്ന് നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി എൽഇടി കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരി സമ്മതിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് .