കൊച്ചി : ഓപ്പറേഷൻ സിന്ദൂർ എഴുതിയ അത്തപ്പൂക്കളം ഇട്ടവർക്കെതിരെ കേസെടുത്തതിനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് . ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ ജനതയുടെ വിഷയമാണെന്നും, രാജ്യ സ്നേഹം ഉള്ളവർ അത് എവിടെയും പറയും, പൂക്കളത്തിൽ എഴുതി എന്നൊക്കെ വരുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇവിടെ പാലസ്തീൻ ഐക്യദാർഢ്യം പറഞ്ഞാൽ, പണ്ട് സദ്ദാം ഹുസൈൻ, ബിൻ ലാദൻ വേണ്ടി സമരവും യോഗവും സംഘടിപ്പിക്കുമ്പോൾ കേരളത്തിലെ ഭൂരിഭാഗം ആളുകളും അതിനു എതിരല്ലേ ? എന്നിട്ടും അതൊന്നും ആരും കലാപ ആഹ്വാനമായി പറഞ്ഞില്ല.. ഇപ്പോൾ ഒരു ക്ഷേത്ര മുറ്റത്ത് “ഓപ്പറേഷൻ സിന്ദൂർ” എന്ന് എഴുതുന്നത് ഇത്ര വലിയ ക്രിമിനൽ മിസ്ടേക് ആയി ആരും കരുതരുതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കൊല്ലം ജില്ലയിലെ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണത്തിന് പൂക്കളം ഇട്ടപ്പോൾ അതിൽ “ഓപ്പറേഷൻ സിന്ദൂർ ” എന്ന വാക്ക് പൂക്കളിൽ എഴുതി എന്നതിന്റെ പേരിൽ പൂക്കളം ഇട്ടവർക്കെതിരെ ചിലർ പരാതി കൊടുത്തു എന്ന വാർത്ത വായിച്ച് അത്ഭുതപെടുന്നു..
നമ്മൾ ഒരു വാക്ക് ഉപയോഗിക്കുമ്പോൾ അത് കേരളത്തിലെ മൊത്തം ജനങ്ങളും അംഗീകരിക്കണം , യോജിക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ല..
ഇവിടെ പാലസ്തീൻ ഐക്യ ധാർഡ്യം പറഞ്ഞാൽ, പണ്ട് സദ്ദാം ഹുസൈൻ, ബിൻ ലാദൻ, erc വേണ്ടി സമരവും യോഗവും സംഘടിപ്പിക്കുമ്പോൾ കേരളത്തിലെ ഭൂരിഭാഗം ആളുകളും അതിനു എതിരല്ലേ ? എന്നിട്ടും അതൊന്നും ആരും കലാപ ആഹ്വാനമായി പറഞ്ഞില്ല.. ഇപ്പൊൾ ഒരു ക്ഷേത്ര മുറ്റത്ത് “ഓപ്പറേഷൻ സിന്ധൂർ” എന്ന് എഴുതുന്നത് ഇത്ര വലിയ ക്രിമിനൽ misrake ആയി ആരും കരുതരുത്.
എന്റെ അറിവ് വെച്ച് ഈ കേസോന്നും കോടതിയിൽ പോയാലും നില നിൽക്കില്ല. മാത്രവുമല്ല, അടുത്ത ഓണത്തിന് ഇതിൽ വേദന പൂണ്ട് നിരവധി ആളുകൾ സ്വന്തം വീട്ടിലും മറ്റിടങ്ങളിലും “Operatiin Sindhoor” എന്ന് എഴുതിയാൽ ആ വാക് കേള്ക്കുന്നത് പോലും പ്രകോപണമായി തോന്നുന്നവർ , ആ സംഭവത്തിൽ വേദനിക്കുന്ന ആളുകൾ പിന്നെ എന്തു ചെയ്യും ?
പിന്നെ ഒരു പരാതി വരുമ്പോൾ കാര്യങ്ങൾ പഠിച്ചു പോലീസിന് നിയമ പ്രകാരം മുന്നോട്ട് പോകേണ്ടി വരുമല്ലോ.. അതിനാൽ ഈ പരാതി ഉടനെ തന്നെ പിൻവലിക്കുക.
(വാൽ കഷ്ണം….ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ ജനതയുടെ വിഷയമാണ്. രാജ്യ സ്നേഹം ഉള്ളവർ അത് എവിടെയും പറയും, പൂക്കളത്തിൽ എഴുതി എന്നൊക്കെ വരാം.. ഇതൊന്നും ഒരു പരാതി ആക്കേണ്ട കാര്യമില്ല