കൊല്ലം : രാജ്യത്തിന് അഭിമാനമായ ‘ ഓപ്പറേഷൻ സിന്ദൂർ ‘ എന്ന് എഴുതിയത് നീക്കം ചെയ്യണമെന്ന് പൊലീസ്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയിൽ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയിരുന്നു. ഇത് നീക്കണമെന്നാണ് പൊലീസ് പറയുന്നത്.
ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് നടപടി എന്ന് പറയപ്പെടുന്നു. പോലീസ് അവിടേക്കെത്തി മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തി. അത്തപ്പൂക്കളം ഇടുന്നതിനെതിരെ ക്ഷേത്ര ഭരണ സമിതിയാണ് പരാതി നൽകിയത് എന്നും പറഞ്ഞതായി റിപ്പോർട്ടുണ്ട്.
അത്തപ്പൂക്കണം ഇടാൻ ഇനി പൂക്കളങ്ങളുടെ ഡിസൈന്റെ ഒരു ലിസ്റ്റ് ആദ്യം ഏമാന്‍മാര്‍ക്ക് അയച്ച് അപ്രൂവല്‍ വാങ്ങണോയെന്ന് പ്രതികരിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുലും രംഗത്തെത്തി. ‘ ഓണപ്പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയാല്‍ പോലീസ് കേസെടുക്കുമത്രേ….എന്നാല്‍ പിന്നെ പൂക്കളങ്ങളുടെ ഡിസൈന്റെ ഒരു ലിസ്റ്റ് ആദ്യം ഏമാന്‍മാര്‍ക്ക് അയച്ച് അപ്രൂവല്‍ വാങ്ങാം….പോയി പണി നോക്ക് സാറന്‍മാരേ….‘ എന്നാണ് യുവരാജിന്റെ ഫേസ്ബുക്ക് പ്രതികരണം.