ന്യൂദൽഹി: 79 ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭി സംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു: ”ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസ്രാൻ പുൽമേട്ടിൽ നടന്ന കൂട്ടക്കൊലയിൽ ഭാരതം മുഴുവൻ പ്രകോപിതരായി, ലോകം മുഴുവൻ ഇത്തരമൊരു കൂട്ടക്കൊലയിൽ ഞെട്ടിപ്പോയി… ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ആ രോഷത്തിന്റെ പ്രകടനമായിരുന്നു. പാകിസ്ഥാനിൽ അതുമൂലം ഉണ്ടായ നാശം വളരെ വലുതാണ്. ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകൾ വരുന്നു, പുതിയ വിവരങ്ങൾ ദിവസവും പുറത്തുവരുന്നു.
‘ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന്, ഓപ്പറേഷൻ സിന്ദൂറിന്റെ വീരന്മാരെ അഭിവാദ്യം ചെയ്യാൻ എനിക്ക് അവസരം ലഭിക്കുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. നമ്മുടെ ധീരരായ ജവാൻമാർ ശത്രുവിനെ സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തേക്ക് ശിക്ഷിച്ചു. ഏപ്രിൽ 22 ന് അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദികൾ പഹൽഗാമിലെത്തി അവിടെയുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ മതം ചോദിച്ചറിഞ്ഞ ശേഷം അവരെ കൊലചെയ്തു. മുഴുവൻ ഭാരതവും അതിൽ പ്രകോപിതരായി, അത്തരമൊരു കൂട്ടക്കൊലയിൽ ലോകം മുഴുവൻ ഞെട്ടിപ്പോയി. ആ രോഷത്തിന്റെ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂർ. 22 ന് ശേഷം, നമ്മുടെ സായുധ സേനയ്‌ക്ക് സർക്കാർ പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം കൊടുത്തു. അവർ തന്ത്രവും ലക്ഷ്യവും സമയവും തീരുമാനിച്ചു. പതിറ്റാണ്ടുകളായി ഒരിക്കലും ചെയ്യാത്തത് നമ്മുടെ സേന ചെയ്തു. നമ്മൾ നൂറുകണക്കിന് കിലോമീറ്റർ ശത്രു മണ്ണിലേക്ക് പ്രവേശിച്ച് അവരുടെ ഭീകരപ്രവർത്തനങ്ങളുടെ ആസ്ഥാനങ്ങൾ തകർത്തു. പാകിസ്ഥാനിൽ ഉണ്ടായ നാശം വളരെ വലുതാണ്. പുറത്തുവരുന്ന പുതിയ പുതിയ വെളിപ്പെടുത്തലുകൾ കാര്യങ്ങൾ വ്യക്തമാക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.