• Tue. Mar 4th, 2025

24×7 Live News

Apdin News

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം ; രാജീവ് ചന്ദ്രശേഖർ

Byadmin

Mar 4, 2025


തിരുവനന്തപുരം ; മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിനെ വിമർശിച്ച് ചാനൽ പരിപാടി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ വിമർശനമാണുണ്ടായത് . ഹൈന്ദവ വികാരങ്ങളെ തികച്ചും അപഹസിക്കും വിധമാണ് അവതാരക സിന്ധു സൂര്യകുമാർ പരിപാടി അവതരിപ്പിച്ചത് .

കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത 60 കോടി ഭക്തരെയും അവഹേളിക്കുന്ന രീതിയിലായിരുന്നു പരിപാടി . വിമർശനം ഉയർന്നതിനു പിന്നാലെ ഇനി ഇത്തരം നിലപാടുകൾ ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി ചാനൽ മേധാവി രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മഹാകുംഭമേളയെ പരിഹസിക്കും വിധം പരിപാടി അവതരിപ്പിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചുവെന്നും , അത് തന്നെ വേദനിപ്പിച്ചുവെന്നുമാണ് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചത്.

‘ അവിടെ ഉണ്ടായിരുന്ന കോടിക്കണക്കിന് ഭക്തരിൽ എന്റെ കുടുംബവും ഉണ്ടായിരുന്നു. ഞാൻ ഇത് ചാനൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി . ലക്ഷക്കണക്കിന് ഭക്തർ വിശ്വാസം അർപ്പിക്കുന്ന ഒരു സംഗമത്തെ കുറിച്ച് അശ്രദ്ധമായി പ്രസ്താവനകൾ നടത്തുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ്. രാജ്യത്തുടനീളവും , കേരളത്തിലുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസം , ബഹുമാനിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ‘ – എന്നാണ് രാജീവ് ചന്ദ്രശേഖറുടെ കുറിപ്പ്.

 



By admin