• Thu. Mar 5th, 2026

24×7 Live News

Apdin News

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണ്‍: സാത്വിക് -ചിരാഗ് സഖ്യം പുറത്ത്

Byadmin

Mar 4, 2026



ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണില്‍ നിന്ന് ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക് സായിരാജ് റംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്ത്. റൗണ്ട് ഓഫ് 32ല്‍ മലേഷ്യന്‍ ജോഡികളായ ആരോന്‍ ടായി-ഖായി ചിങ് ചാങ് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമിന്റെ തോല്‍വിയായിരുന്നു. വെറും 42 മിനിറ്റില്‍ മത്സരം അവസാനിച്ചു. സ്‌കോര്‍ 23-21, 21-12

ഓള്‍ ഇംഗ്ലണ്ടില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലക്ഷ്യാ സെന്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും. ആംഗസ് കെ.എല്‍ ആണ് എതിരാളി.

By admin