
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ റെയില്‍വേ ഓഹരികളായ ആര്‍വിഎന്‍എല്‍, ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍, ജൂപ്പിറ്റര്‍ വാഗണ്‍ എന്നീ കമ്പനികളുടെ ഓഹരി വിലയില്‍ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി എട്ട് ശതമാനം വരെ വിലയില്‍ ഉയര്‍ച്ചയുണ്ടായി.
ആര്‍വിഎന്‍എല്‍
എന്നാലും പഴയ ബുള്‍മാര്‍ക്കറ്റിലെ ഉയര്‍ന്ന വിലയിലേക്ക് ഈ ഓഹരികള്‍ എത്താന്‍ ഇനിയും വൈകും. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍, ആര്‍വിഎന്‍എല്‍ ഓഹരി 302 രൂപയില്‍ നിന്നും ഓഹരി 342 രൂപയിലേക്ക് കുതിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) എന്നത് റെയില്‍വേയുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുമായി റെയിൽവേ മന്ത്രാലയത്തിന്റെ നിർമ്മാണ വിഭാഗമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്.
ഇര്‍കോണ്‍
കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കെടുത്താല്‍ ഇര്‍കോണ്‍ കമ്പനിയുടെ ഓഹരി വില 153 രൂപയില്‍ നിന്നും 168 രൂപയിലേക്ക് ഉയര്‍ന്നു. ഇർകോൺ ഇൻ്റർനാഷണൽ, അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇൻ്റർനാഷണൽ ലിമിറ്റഡ് എന്നത് ഒരു ഇന്ത്യൻ എഞ്ചിനീയറിംഗ് & കൺസ്ട്രക്ഷൻ കമ്പനിയാണ്. റെയില്‍വേ ഗതാഗത അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ വൈദഗ്‌ദ്ധ്യം നേടിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ 1956ലെ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം ഇന്ത്യൻ റെയിൽവേ 1976-ൽ സ്ഥാപിച്ചതാണ് ഈ പൊതുമേഖലാ സ്ഥാപനം
ജൂപിറ്റര്‍ വാഗണ്‍
ജൂപിറ്റര്‍ വാഗണ്‍ എന്ന കമ്പനിയുടെ കുതിപ്പാണ് അപാരം. അഞ്ച് ദിവസത്തിനുള്ളില്‍ 261 രൂപയില്‍ നിന്നും 355 രൂപയിലേക്ക് ഓഹരി വില കുതിച്ചു. ഏകദേശം 27 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. റെയിൽവേ ചരക്ക് വണ്ടികൾ, പാസഞ്ചർ കോച്ചുകൾ, വാഗൺ ഘടകങ്ങൾ, കാസ്റ്റ് മാംഗനീസ് സ്റ്റീൽ ക്രോസിംഗുകൾ എന്നിവ നിര്‍മ്മിക്കുന്ന പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്വകാര്യ നിർമ്മാതാവാണ് ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ്. ഇന്ത്യൻ റെയിൽവേയ്‌ക്കും മറ്റ് നിരവധി സ്വകാര്യ കമ്പനികൾക്കുമായി കമ്പനി കോച്ചുകൾ നിർമ്മിക്കുന്നു.
ഇന്ത്യന്‍ ഓഹരി വിപണി കുതിയ്‌ക്കുന്നു
ഇന്ത്യന്‍ ഓഹരി വിപണിയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുകളിലേക്ക് കുതിക്കുകയാണ്. ഇതിന് പ്രധാന കാരണം അമേരിക്കിയില്‍ ഡോളര്‍ പലിശനിരക്ക് കുറയ്‌ക്കും എന്ന വാര്‍ത്തയാണ്. ഇതോടെ നിരവധി വിദേശ നിക്ഷേപ കമ്പനികളും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് മടങ്ങിവന്നതുകൊണ്ടിരിക്കുകയാണ്. വന്‍തോതില്‍ അവര്‍ വീണ്ടും പണം മുടക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ രൂപയുടെ മടങ്ങിവരവും പ്രതീക്ഷ പകരുന്നതാണ്.