• Thu. Mar 6th, 2025

24×7 Live News

Apdin News

ഔറംഗസേബ് സ്വേച്ഛാധിപതിയല്ല, ഒരു ഐക്യഇന്ത്യ സൃഷ്ടിച്ച ചക്രവർത്തി : മുഗൾ പ്രണയവുമായി വീണ്ടും കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് : പിന്തുണച്ചത് അബു ആസ്മിയെ

Byadmin

Mar 5, 2025


ന്യൂദൽഹി : മുഗൾ അക്രമണകാരിയായിരുന്ന ഔറംഗസേബ് ഒരു സ്വേച്ഛാധിപതിയല്ല മറിച്ച് ഒരു ഏകീകൃത ഇന്ത്യ സൃഷ്ടിച്ച രാജാവായിരുന്നുവെന്ന് കോൺഗ്രസ് നേതാവും തീവ്ര ഇസ്ലാമിസ്റ്റുമായ ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞ ദിവസം ഒരു വാർത്ത ചാനൽ ചർച്ചയിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്റെ മുഗൾ സ്നേഹം വെളിപ്പെടുത്തിയത്.

ഒരു സിനിമ നിർമ്മിച്ചുകൊണ്ട് ചരിത്രം മായ്‌ക്കാൻ കഴിയില്ലെന്ന് വാർത്താ ചാനലിനോട് ഇമ്രാൻ പറഞ്ഞു. ഔറംഗസേബിനെക്കുറിച്ചുള്ള മഹാരാഷ്‌ട്രയിൽ നിന്നുള്ള സമാജ് വാദി നേതാവ് അബു ആസ്മിയുടെ വിവാദ പ്രസ്താവനയായ ‘ഔറംഗസേബ് മഹാനായ വ്യക്തി’ എന്നതിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു മസൂദ്. ജനങ്ങൾക്ക് ശരിയായ വിവരങ്ങൾ ലഭിക്കണമെന്ന് ഇമ്രാൻ മസൂദ് പറഞ്ഞു. 49 വർഷം ഈ രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഔറംഗസേബ്. അദ്ദേഹത്തിന് എങ്ങനെ ഒരു സ്വേച്ഛാധിപതിയാകാൻ കഴിയുമെന്ന് ഇമ്രാൻ ചോദിച്ചു.

കൂടാതെ അദ്ദേഹത്തിന്റെ സംസ്ഥാനത്തെ ജിഡിപി എന്തായിരുന്നു, കൈലാസ് മാനസസരോവർ ആരാണ് നേടിയത്, അഫ്ഗാനിസ്ഥാൻ, ബർമ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു അവിഭക്ത ഇന്ത്യ ആരാണ് സൃഷ്ടിച്ചതെന്നും ചോദിച്ച ഇമ്രാൻ ഇതെല്ലാം സംഭവിച്ചത് ഔറംഗസേബിന്റെ ഭരണകാലത്താണെന്ന് വാദിച്ചു. കൂടാതെ രാജ്യത്തെ 25 കോടി ജനങ്ങളെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും ഇമ്രാൻ ചാനലിൽ പറഞ്ഞു.



By admin