കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി. നാളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ്, വേടന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വേടന്റെ കൈവശമുള്ള മാലയിലെ ലോക്കറ്റ് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നല്‍കിയതാണെന്നും വേടന്‍ മൊഴി നല്‍കി. തുടര്‍ന്നാണ് വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തത്.