• Mon. Mar 10th, 2025

24×7 Live News

Apdin News

കഞ്ചാവ് വേട്ടയ്‌ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച അലോട്ടിക്കും കൂട്ടാളികള്‍ക്കും 17.5 വര്‍ഷം തടവ്

Byadmin

Mar 7, 2025


കോട്ടയം: കഞ്ചാവ് വേട്ടയ്‌ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ക്ക് 17.5 വര്‍ഷം തടവും 25000 രൂപ പിഴയും. 2018 ല്‍ കുപ്രസിദ്ധ കുറ്റവാളി അലോട്ടി എന്ന ജെസ്‌മോന്റെ ആര്‍പ്പൂക്കരയലെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായി അറിഞ്ഞ് എത്തിയ ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയത്തിനെയും സംഘത്തെയും മുളക് സ്‌പ്രേ മുഖത്തടിക്കുകയും ആക്രമിച്ച പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് ഒന്നാംപ്രതി അലോട്ടി, ആര്‍പ്പൂക്കര ചക്കിട്ട പറമ്പില്‍ അഖില്‍ രാജ്, വില്ലുന്നി പെരുന്നാക്കൂട്ടില്‍ ലിറ്റോ മാത്യു ,പാലത്തില്‍ ടോമി ജോസഫ് , തോപ്പില്‍ ഹരിക്കുട്ടന്‍ എന്നിവരെ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മൂന്നാം പ്രതി ജിബിന്‍ ബിനോയ് വിചാരണവേളയില്‍ ഒളിവില്‍ പോയിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ ആര്‍ ഹരികുമാര്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.



By admin