• Sun. Oct 19th, 2025

24×7 Live News

Apdin News

കടകംപള്ളി സുരേന്ദ്രന്‍ 4 തവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ല: ശോഭ സുരേന്ദ്രന്‍

Byadmin

Oct 17, 2025



കോഴിക്കോട്: കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍.ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപിക്ക് യോജിപ്പില്ല.

അതുകൊണ്ട് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ 2019ല്‍ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് മുന്‍ ദേവസ്വം മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും കടകംപളളി പറഞ്ഞു.പോറ്റി മോശക്കാരനാണെന്ന് അന്ന് അറിയില്ലായിരുന്നു.

By admin