• Fri. Oct 25th, 2024

24×7 Live News

Apdin News

കടന്നുകയറ്റത്തിന്റെ എഴുപത്തേഴാം വാര്‍ഷികം; പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍

Byadmin

Oct 25, 2024


മുസാഫറാബാദ്: പാകിസ്ഥാന്‍ അധിനിവേശത്തിന്റെ എഴുപത്തേഴാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യം അവകാശമാണെന്ന പ്രഖ്യാപനവുമായി പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍. യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെയും ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും (ജെകെഎന്‍പിഎസ്എഫ്) നേതൃത്വത്തിലാണ് റാലികള്‍ നടന്നത്. 1947 ഒക്ടോബര്‍ 22ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രദേശം അവര്‍ കൈയടക്കിയതെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു.

മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും കൊടിയ വിവേചനങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുകയാണ് പാക് ഭരണകൂടം. അധിനിവേശം കൊള്ളയുടെയും കൊള്ളിവയ്പിന്റെയും കാലമാണ്. വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നിന്നുള്ള സായുധ സംഘങ്ങളാണ് ജമ്മു കശ്മീരിലേക്ക് അന്ന് ഇരച്ചുകയറിയത്.

ഇനിയൊരു കടന്നുകയറ്റം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് റാലികള്‍. പാക് സര്‍ക്കാര്‍ ഞങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് ഇസ്ലാമബാദിന്റെ ട്രഷറി നിറയ്‌ക്കുകയാണ്, പ്രക്ഷോഭകര്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ വ്യാപകമായ അറസ്റ്റ് നടപടികള്‍ തുടരുകയാണ്. ലണ്ടനിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് പുറത്തും വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി, പാക് അധിനിവേശ കശ്മീരില്‍ അവശ്യ സേവനങ്ങളും വികസനവും നല്‍കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം പരാജയമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.



By admin