കൊൽക്കത്ത : മൂർഷിദാബാദിൽ കലാപം നടത്തിയ ഇസ്ലാമിസ്റ്റുകൾ ഹോട്ടലുകളിൽ നിന്നും പലഹാരങ്ങളടക്കം മോഷ്ടിച്ചതായി റിപ്പോർട്ട് .തങ്ങളുടെ ഉപജീവനമാർഗമായ പലഹാരക്കട തകർക്കുകയും സാധനങ്ങളെല്ലാം കൊള്ളയടിക്കുകയും ചെയ്തതായി പറഞ്ഞ് കരയുന്ന ഹിന്ദു ദമ്പതികളുടെ ദൃശ്യങ്ങളും പുറത്ത് വന്നു.‘ശുഭ സ്മൃതി ‘ എന്നക്ക് ഹോട്ടലാണ് ഇസ്ലാമിസ്റ്റുകൾ തകർത്തതത് .
കടയ്‌ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും, പലഹാരങ്ങളും അടക്കം ഞങ്ങളുടെ എല്ലാ സാധനങ്ങളും അവർ എടുത്തുകൊണ്ടുപോയി… ഒന്നും ബാക്കിയില്ല- എന്നും അവർ പറയുന്നു.‘ശ്രീ ഹരി ഹിന്ദു ഹോട്ടൽ ആൻഡ് ലോഡ്ജ്’ എന്ന പേരിൽ മറ്റൊരു സ്ഥാപനവും മുസ്ലീങ്ങൾ തകർത്തു. നാശനഷ്ടത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചു.
‘ബൈക്ക് തകർത്തു, ഞങ്ങളുടെ വീട് തകർത്തു, കസേരകൾ, മെത്തകൾ, ടിവികൾ മുതൽ വിലകൂടിയ വീട്ടുപകരണങ്ങൾ വരെ കൊള്ളയടിച്ചു‘ എന്നും പരിക്കേറ്റവരിൽ ചിലർ പറയുന്നു.