
ഇന്ത്യ ഓരോ തവണയും ആയുധക്കരുത്ത് വർധിപ്പിക്കുമ്പോൾ പാക് മാധ്യമങ്ങൾ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് . എന്തിന് വേണ്ടിയാണ് ഇന്ത്യ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതെന്ന് ? ലക്ഷ്യം പാകിസ്ഥാനാണോ എന്ന ഭീതിയാണീ ചോദ്യത്തിന് അടിസ്ഥാനം. ന്ത്യൻ നാവികസേനയുടെ കരുത്ത് വാനോളം ഉയർത്തി അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘താരാഗിരി’ എത്തിയപ്പോഴും പാക് മാധ്യമങ്ങൾ ഉയർത്തിയ ചോദ്യമിതാണ് . ഇന്ത്യ അനിയന്ത്രിമായി ആയുധങ്ങൾ വാങ്ങി കൂട്ടുന്നത് എന്തിന് ? താരാഗിരി പാക് സൈന്യത്തെ മാത്രമല്ല ആ രാജ്യത്തെ മുഴുവൻ ഭയപ്പെടുത്തുന്നുവെന്നതാണ് സത്യം.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ നാഴികക്കല്ലാകുന്ന ഈ പടക്കൂറ്റൻ കപ്പൽ പ്രൊജക്റ്റ് 17എ ക്ലാസിലെ നാലാമത്തെ കപ്പലാണ് . 6,670 ടൺ ഭാരമുള്ള താരാഗിരി ശത്രുക്കളുടെ റഡാറുകളിൽ പെട്ടെന്ന് പതിയാത്ത വിധത്തിലുള്ള (reduced radar cross-section) അത്യാധുനിക ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്‌സ് ലിമിറ്റഡാണ് (MDL) ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
ആയുധങ്ങളുടെ കാര്യത്തിൽ ലോകോത്തര നിലവാരമാണ് താരാഗിരിക്കുള്ളത്. മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈലുകൾ , സൂപ്പർസോണിക് സർഫസ് ടു സർഫസ് മിസൈലുകൾ , ശത്രുക്കളുടെ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള ആന്റി-സബ്മറൈൻ വാർഫെയർ സ്യൂട്ട് എന്നിവ ഇതിൽ സജ്ജമാണ്.കോപിപ്പിക്കാൻ അത്യാധുനിക കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റവും കപ്പലിലുണ്ട്. ഇത് ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തി ആക്രമിക്കാൻ നാവികർക്ക് കരുത്തേകുന്നു.
ഉത്തരാഖണ്ഡിലെ താരാഗിരി പർവതനിരകളുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത് . ഉയർന്ന വേഗതയും ദീർഘനേരം കടലിൽ തുടരാനുള്ള ശേഷിയും നൽകുന്ന ‘കോഡോഗ് പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. യുദ്ധമുഖത്ത് മാത്രമല്ല, സങ്കീർണ്ണമായ നയതന്ത്ര ദൗത്യങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഈ കപ്പൽ നാവികസേനയ്‌ക്ക് മുതൽക്കൂട്ടാകും.