• Sun. Oct 19th, 2025

24×7 Live News

Apdin News

കടുകെണ്ണയും നാരങ്ങാനീരും; സീലിങ് ഫാൻ വൃത്തിയാക്കാൻ എളുപ്പവഴി

Byadmin

Oct 17, 2025



ഫാനിൽ അടിഞ്ഞുകൂടുന്ന പൊടിയും കറയും ക്രമേണ കറുത്ത പാളിയായി മാറുന്നതിനാൽ വൃത്തിയാക്കലും പ്രയാസമായി മാറുന്നു. ഇത് ഫാനിന്റെ തിളക്കം നഷ്ടപ്പെടുന്നതിനും ക്രമേണ ഫാനിന്റെ കാറ്റ് കുറയാനും പൊടിപിടിച്ച അന്തരീക്ഷം സൃഷ്ടിക്കാനും കാരണമാകുന്നു. എന്നാൽ ചില പൊടിക്കെെകളിലൂടെ ഫാൻ മിനിറ്റുകൾക്കുള്ളിൽ പുതിയത് പോലെ തിളക്കമുള്ളതാക്കാൻ കഴിയും.

1. ബേക്കിങ് സോഡയും നാരങ്ങാ നീരും
ഒരു ബക്കറ്റ് ഇളം ചൂടുള്ള വെള്ളത്തിൽ രണ്ട് ടീസ്പൂൺ ബേക്കിങ് സോഡയും ഒരു നാരങ്ങയുടെ നീരും ചേർക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു തുണി മുക്കി ഫാൻ ലീഫുകൾ തുടയ്‌ക്കുക. അടിഞ്ഞുകൂടിയ കറയും പൊടിയും എളുപ്പത്തിൽ നീക്കാം.

2. കടുകെണ്ണയും സോപ്പും
കടുകെണ്ണ അഴുക്ക് നീക്കം ചെയ്യുന്നതിന് ബെസ്റ്റാണ്. ഒരു പാത്രത്തിൽ ചെറുചൂടു വെള്ളം, അല്പം ഡിറ്റർജന്റ്, കുറച്ച് കടുകെണ്ണ എന്നിവ ചേർക്കുക. ഈ മിശ്രിതത്തിൽ ഒരു തുണി മുക്കി ഫാൻ വൃത്തിയാക്കാം. ഇത് ലീഫുകളിലെ കറുത്ത പാടുകൾ നീക്കം ചെയ്യും.

3. മൈക്രോ ഫൈബർ ക്ലോത്ത്
ദിവസവും മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് ഫാൻ തുടയ്‌ക്കുന്നത് ശീലമാക്കുക. ഇത് ഫാനിന്റെ നിറം മങ്ങുന്നത് തടഞ്ഞ് ലീഫുകളെ പുതുമയോടെ വയ്‌ക്കാൻ സഹായിക്കുന്നു.

By admin