• Fri. Aug 22nd, 2025

24×7 Live News

Apdin News

കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്ത് അബിന്‍ വര്‍ക്കിക്കെതിരെ രൂക്ഷവിമര്‍ശനം, തോളില്‍ കൈയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും

Byadmin

Aug 22, 2025



കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കെതിരെ രൂക്ഷവിമര്‍ശനം.രാഹുല്‍ മാങ്കൂട്ടത്തെ പിന്നില്‍ നിന്ന് അബിന്‍ കുത്തിയെന്ന തരത്തില്‍ രാജമൗലിയുടെ സിനിമയിലെ കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്താണ് വിമര്‍ശനം

ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അബിന്‍ വര്‍ക്കിയുടെ ചിത്രവും കാണാം.തോളില്‍ കൈയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തില്‍ വാചകമായി ചേര്‍ത്തിരിക്കുന്നത്. പിന്നില്‍ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ടെന്നും പറയുന്നു.ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവര്‍ കണ്ണാടിയില്‍ നോക്കണമെന്നും അഭിപ്രായമുയര്‍ന്നു.

ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വിശ്വസ്തനായ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് അബിന്‍ വര്‍ക്കിക്കെതിരെ ശക്തമായ നിലപാടുമായി എത്തിയത്.ഇതിനെ തുടര്‍ന്ന് അബിനെ ലക്ഷ്യം വെച്ചുളള ശകാര വര്‍ഷമാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉണ്ടായത്. ഒരുത്തന്റെ ചോരയില്‍ ചവിട്ടി നേതാവാകാം എന്നാരും വിചാരിക്കേണ്ടെന്ന കുറിപ്പില്‍ എ ഗ്രൂപ്പിന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യവും വെളിവായി. തമ്മിലടി രൂക്ഷമായതോടെ ദേശീയ സെക്രട്ടറി പുഷ്പലത ഇടപെട്ട് വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റി. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച ഒഴിവില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കെയാണ് തമ്മിലടി.

രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് അബിന്‍ വര്‍ക്കിയെ അധ്യക്ഷനാക്കാന്‍ നീക്കം നടത്തുന്നു.കെ.എം.അഭിജിത്തിനെ അധ്യക്ഷനാക്കാന്‍ എം.കെ.രാഘവന്‍ എം.പിയും സമ്മര്‍ദ്ദം ചെലുത്തുന്നു.കെ.സി.വേണുഗോപാലിന്റെ പിന്തുണ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളളിയിലിനാണ്. സാമുദായിക സന്തുലനം പരിഗണിച്ചാകും തീരുമാനം. സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശം വെച്ചാല്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുത്ത് പ്രഖ്യാപിക്കും.

അതേസമയം, രാഹുലിന് തൊട്ടു പുറകില്‍ രണ്ടാം സ്ഥാനത്ത് എത്തിയ അബിന്‍ വര്‍ക്കിക്കാണ് കൂടുതല്‍ സാധ്യത. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

By admin