• Sat. May 3rd, 2025

24×7 Live News

Apdin News

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Byadmin

May 2, 2025



കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ കഛിനമായ വ്യയാാമമുറകള്‍ പലരും ശീലിയ്‌ക്കുന്നുണ്ടാവും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം.

കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയില്‍ കൊളസ്ട്രോള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ കൊളസ്ട്രോളിനെ ചെറുക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ആയുര്‍വ്വേദത്തില്‍ ഉള്ളതെന്നു നോക്കാം.

അമൃതിന്റെ ഗുണമാണ് വെളുത്തുള്ളിയ്‌ക്കുള്ളത്. കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഏറ്റവും മുന്നിലുള്ളതും വെളുത്തുള്ളി തന്നെയാണ്. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി തിന്നൂ കൊളസ്ട്രോളിനെ ഓടിക്കൂ. ആയുര്‍വ്വേദ കടകളില്‍ ലഭ്യമാണ് ഗുഗ്ഗുലു, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് ഗുഗ്ഗുലു.

തുളസിയുടെ മഹത്വം പറഞ്ഞാല്‍ തീരില്ല. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിന് പലപ്പോഴും തുളസി നല്‍കുന്ന ഗുണം വളരെ വലുതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

By admin